- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂത്തുപറമ്പിൽ വൻ എം ഡി എം എ വേട്ട; 3 പേർ വാഹന സഹിതം അറസ്റ്റിൽ
കണ്ണൂർ: കൂത്തുപറമ്പ് നഗരസഭയിലെ തൊക്കിലങ്ങാടിയിൽ വെള്ളിയാഴ്‌ച്ച രാവിലെ ഏഴു മണിയോടെ വാഹന പരിശോധനയ്ക്കിടെയാണ് എംഡിഎംഎയുമായി മൂന്ന് പേരെ കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്.
കണ്ണവത്തെ കളയുള്ള പറമ്പത്ത് മുഹമ്മദ് ഷാനിഫ് (27), മുതിയങ്ങ നെഹ്‌മത്ത് മൻസിലിൽ പി എം.ഷംസീർ (23), പൂഴിയോട് പി.എം.നിയാസ് (30) എന്നിവരെയാണ് പിടികൂടിയത്. കെ എൽ.13.എഡബ്ല്യു 9148 നമ്പർ ബെലോനോ കാറിൽ 7.00ഗ്രാം എംഡിഎംഎ കടത്തുകയായിരുന്നു സംഘം. കൂത്തുപറമ്പ് എസ്‌ഐ. വി എം.ബിനീഷ്, എസ്‌ഐ. വിനോദ്, എഎസ്‌ഐ. പ്രശോഭ്, സിവിൽ പൊലീസ് ഓഫീസർ ഷിജിത്ത് അക്കരമ്മൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Next Story




