- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ മാലപൊട്ടിച്ച പ്രതി പിടിയിൽ; പ്രതി മോഷണം നടത്തിയത് തീർത്ഥാടക വേഷത്തിൽ
കോട്ടയം: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ മാലപൊട്ടിച്ച പ്രതി പിടിയിൽ.കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് മാല പൊട്ടിച്ച അസം സ്വദേശിയായ അബ്ദുൾ ഹുസൈനാണ് അറസ്റ്റിലായത്.
ട്രെയിൻ നീങ്ങിത്തുടങ്ങിയതിന് പിന്നാലെ വിൻഡോ സീറ്റിലിരിക്കുകയായിരുന്ന തൃശൂർ സ്വദേശിനിയുടെ മാല പൊട്ടിച്ച പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് അമൃത എക്സ്പ്രസിൽ ഉറങ്ങി കിടക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈൽഫോണും ഇയാൾ മോഷ്ടിച്ചിരുന്നു.
ശബരിമല തീർത്ഥാടനകാലമായതിനാൽ സംശയം തോന്നാതിരിക്കാനായി കറുത്തവസ്ത്രം ധരിച്ചാണ് പ്രതി മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story