കൊല്ലം: മൂന്നാംകുറ്റിയിൽ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ മകൻ പിടിയിൽ. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സിറ്റിമാക്‌സ് സ്ഥാപന ഉടമയാണ് രവീന്ദ്രൻ. മകൻ അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു കൊലപാതകം. ദേശീയ പാതയ്ക്കരികിൽ മൂന്നാംകുറ്റിയിൽ ഇവർക്ക് സിറ്റി മാക്‌സ് എന്ന പേരിൽ ഒരു ഫാൻസി കടയുണ്ട്. ഉച്ചയ്ക്ക് ഇരുവരും കടയിലായിരുന്നു. കടയിൽ വെച്ച് പരസ്പരം തർക്കമുണ്ടായി. തർക്കത്തെത്തുടർന്ന് രവീന്ദ്രന്റെ തലയിൽ അഖിൽ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് കടയിലെ ജീവനക്കാരിയും കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്.