കണ്ണൂർ: കണ്ണൂർ നഗരഹൃദയത്തിലെ കാൽടെകസ് ജങ്ഷനിൽ സാമ്പത്തിക തർക്കത്തിനെ തുടർന്ന് പെട്രോൾ പമ്പ് പാർട്ണറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായായിരുന്ന പെട്രോൾപമ്പുടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
കാൽടെക്സിലെ അശോക പെട്രോൾ പമ്പിന്റെ ഉടമയായ എം രാജീവനെയാണ് കണ്ണൂർ ടൗൺ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബർ ഏഴിന് വൈകുന്നേരം ഓഫീസിൽ വെച്ച് മറ്റൊരു പാർട്ണറായ ചെറുപുഴയിലെ വിജയനെ വാക്കേറ്റത്തിന്നിടെ കൊടുവാൾ കൊണ്ട് തലയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവ ശേഷം ഒളിവിൽ പോയ രാജീവനെ ബംഗ്ളുരുവിൽ വച്ചാണ് പിടികൂടിയത്. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസ് അന്വേഷണത്തിൽ ലഭിച്ച വിവരം. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. കണ്ണൂർകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.