- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവാരിക്കിടെ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ
പന്തളം: ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ യാത്രയ്ക്കിടെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഡ്രൈവറെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പെരുമ്പുളിക്കൽ തട്ടയിൽ അലീന കോട്ടേജിൽ ബിനോയ് (46) ആണ് പിടിയിലായത്.
കഴിഞ്ഞ 26 ന് പുലർച്ചെ 4.15 ന് മൈനാപ്പള്ളി ജങ്ഷനിൽ എം.സി. റോഡു വക്കിൽ ഓട്ടോ നിർത്തിയ ശേഷമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വണ്ടി ഒതുക്കി നിർത്തിയിറങ്ങി കയ്യിൽ കയറിപ്പിടിച്ച ശേഷം ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. അശ്ലീലസംഭാഷണം നടത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ യുവതിയുടെ വീടിനടുത്തുള്ള ജങ്ഷനിൽ വച്ച് അധിക്ഷേപിക്കുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തു. പിന്നീടാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ ടൗണിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്‌ഐ.വിനോദ് കുമാർ, എഎസ്ഐ മഞ്ജുമോൾ, സി.പി.ഓമാരായ പ്രകാശ്, രാജേഷ്, അജീഷ്, കൃഷ്ണനുണ്ണി, അൻവർഷ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ