- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെ കാറിടിച്ചു അപായപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ
കണ്ണൂർ: മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലിസ് സംഘത്തെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കണിയാർവയലിലെ മുഹമ്മദ് റാസി(22) പരിപ്പായിലെ പൂവങ്കുളത്ത് മുബിൻ(20) എന്നിവരെയാണ ്ശ്രീകണ്ഠാപുരം എസ്. ഐ പി.പി പ്രകാശൻ അറസ്റ്റു ചെയതത്.
കഴിഞ്ഞദിവസം വൈകിട്ട് മയക്കുമരുന്ന്കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടാനെത്തിയ ലഹരിവിരുദ്ധസ്ക്വാഡിലെ അംഗങ്ങളായ പൊലിസുകാരെയാണ് ഇവർ അക്രമിച്ചത്. ബൈക്കിലെത്തിയതായിരുന്നു പൊലിസുകാർ. ഈസമയം കാറിൽ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് റാസിയും മുബീനും ബോധപൂർവ്വം കാർ ബൈക്കിലിടിപ്പിച്ചു അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സംഭവം ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ പിന്നോട്ടെടുത്ത് വീണ്ടും ബൈക്കിലിടിച്ചു പൊലിസുകാരെ കൊല്ലാൻ ശ്രമിച്ചുവെന്നാണ്കേസ്. ശ്രീകണ്ഠാപുരം കമ്യുണിറ്റി ഹാൾ-അടുക്കം റോഡിലാണ്സംഭവം. പിന്നീട് കാറുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇവർ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്നു വ്യക്തമാവുകയായിരുന്നു. പൊലിസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് യുവാക്കളെ അറസ്റ്റു ചെയ്തത്.