- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള അതിർത്തിയിൽ എത്തിയപ്പോൾ കാല് കൊണ്ട് സീറ്റിന് അടിയിലൂടെ ചവിട്ടും കൈ കൊണ്ട് ഉപദ്രവിക്കാനും ശ്രമം; സ്വിഫ്റ്റ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ
നിലമ്പൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്കു നേരെ പീഡന ശ്രമം നടത്തിയ യുവാവ് റിമാൻഡിൽ. നിലമ്പൂർ വഴിക്കടവിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ കോട്ടയ്ക്കൽ പറപ്പൂർ സ്വദേശി ഹാരിസിനെ (43) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. ഊട്ടിയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇന്നു രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഗൂഡല്ലൂരിൽനിന്ന് ബസിൽ കയറിയ പ്രതി, കേരള അതിർത്തി എത്തിയപ്പോൾ പെൺകുട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കാലുകൊണ്ട് സീറ്റിനടിയിലൂടെ ചവിട്ടുകയായിരുന്നു. അതിനുശേഷം കൈകൊണ്ട് ഉപദ്രവിക്കാൻ ശ്രമിച്ചു. ഉപദ്രവം തുടർന്നതോടെ, പെൺകുട്ടി ഇക്കാര്യം ബസ് ജീവനക്കാരെ അറിയിച്ചു. വിവരമറിഞ്ഞ സഹയാത്രികളും പ്രതിയെ ചോദ്യം ചെയ്തു. ഇതോടെ യാത്രക്കാരും പ്രതിയും തമ്മിൽ വാക്കുതർക്കമുണ്ടായി.
പൊലീസിൽ പരാതി നൽകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ, ബസ് യാത്രക്കാരുമായി നേരെ വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രതിക്കെതിരെ മുൻപും കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. ട്രെയിനിൽ ടിടിആറിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലും വഞ്ചനാക്കുറ്റത്തിന് വേങ്ങര പൊലീസ് സ്റ്റേഷനിലും മദ്യപിച്ച് വാഹനം ഓടിച്ചതിന് വൈത്തിരി പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ടായിരുന്നു