- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറരലക്ഷം കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാപ്പിനിശേരി ചുങ്കത്ത് വെച്ചു പണയസ്വർണം ബാങ്കിൽ നിന്നും എടുക്കാനായി വിളിച്ചുവരുത്തി ആറരലക്ഷം കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പാപ്പിനിശേരി സ്വദേശിയായ മൂതേത്ത് പുതിയപുരയിൽ എം. മൻസൂറാണ്(42) അറസ്റ്റിലായത്.
ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഈ കേസിൽ മൻസൂറിന്റെ സുഹൃത്തായ അഷ്റഫിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളുടെ പണയം വെച്ച സ്വർണം ബാങ്കിൽ നിന്നും എടുത്തു തരണമെന്നു പറഞ്ഞാണ് മുൻസൂർ പരാതിക്കാരനും തളിപറമ്പ് ടൗണിലെ സിറ്റി ഗോൾഡ് ജൂവലറി ഉടമയുമായ കെ. എം അഗസ്റ്റിനാണ് കൊള്ളയടിക്ക് ഇരയായത്.
സുഹൃത്തിന്റെ സ്വർണം പണയംവെച്ചത് എടുത്തുതരണമെന്ന് ആവശ്യപ്പെട്ടാണ് അഗസ്റ്റിൻ പ്രതിയായ മൻസൂറിന്റെ സ്‌കൂട്ടറിൽ പാപ്പിനിശേരി ചുങ്കത്ത് വരികയായിരുന്നു. സ്വർണത്തിന്റെ ഉടമയായ സുഹൃത്ത് ചുങ്കത്തുകാരനാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഇയാളെ തന്ത്രപരമായി സ്‌കൂട്ടറിൽ എത്തിച്ചത്. ഇതിനു ശേഷം മൻസൂർ അഗസ്റ്റിനെ തള്ളിയിട്ടു കൈയിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്തു കൊണ്ടു പോവുകയായിരുന്നു.
തുടർന്ന് വളപട്ടണം പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ആദ്യം വിളിച്ചുവരുത്തിയ അഷ്്റഫിനെ പിടികൂടുകയും ഇയാൾ വഴി ചെന്നൈയിൽ തട്ടിയെടുത്ത പണവുമായി ഒളിവിൽ കഴിഞ്ഞ മൻസൂറിനെ അറസ്റ്റു ചെയ്യുകയായിരുന്നു. വളപട്ടണം എസ്. ഐ നിഥിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.