- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്
കണ്ണൂർ: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് അഞ്ച് വർഷം കഠിനതടവും 21,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടാട്ട് ജുമാ മസ്ജിദിന് പിറകിൽ താമസിക്കുന്ന പെരുമ്പയിലെ പഴയ എക്‌സൈസ് ഓഫീസിന് സമീപത്തെ അക്കാളത്ത് ഹൗസിൽ എ.മുസ്തഫയെയാണ്(53) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
2020 മാർച്ച് 14 ന് നാലരക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഈ ദിവസം കൂടാതെ മറ്റ് ദിവസങ്ങളിലും പീഡനം ആവർത്തിച്ചുവെന്നും പരാതിയുണ്ട്. അന്നത്തെ പയ്യന്നൂർ എസ്‌ഐ ശ്രീജിത്തുകൊടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ പി.ബാബുമോനാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ
Next Story