- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്പുണിത്തുറയിൽ ധനകാര്യസ്ഥാപനത്തിൽ പർദ്ദ ധരിച്ചെത്തി അതിക്രമിച്ച് കയറി മുളകുപൊടി സ്‌പ്രെ അടിച്ച് കവർച്ച; ഉടമയെ ആക്രമിച്ച് കവർന്നത് 10000 രൂപയും രണ്ടരപവന്റെ മാലയും; ഒളിവിലായിരുന്ന പ്രതി പിടിയിൽ
കൊച്ചി: ധനകാര്യസ്ഥാപനത്തിൽ അതിക്രമിച്ച് കയറി, മുളക്‌പൊടി വെള്ളം സ്‌പ്രെ ചെയ്ത് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ധനകാര്യസ്ഥാപനത്തിൽ അതിക്രമിച്ച് കയറി പിടിച്ച് പറി നടത്തിയ കേസിലെ പ്രതിയെയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്.
പാലക്കാട് കരിമ്പുഴ തോട്ടറ സ്വദേശി ഫസീല (36) യാണ് പിടിയിലായത്. ഈ മാസം 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പർദ്ദ ധരിച്ചെത്തിയ പ്രതി തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള സാൻ പ്രീമിയർ ചിട്ട്‌സ് ഫണ്ട് എന്ന സ്ഥാപനത്തിലെ ഓഫീസിൽ അതിക്രമിച്ചു കയറുകയായിരുന്നു. സ്ഥാപന ഉടമയുടെ മുഖത്ത് മുളകുപൊടി വെള്ളം സ്‌പ്രെ ചെയ്യുകയും, ഉപദ്രവിക്കുകയും ചെയ്തു. ഓഫീസിലെ മേശപ്പുറത്തു വച്ചിരുന്ന 10000/ രൂപയും സ്ഥാപന ഉടമയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു.
കവർച്ച നടത്തി ഒളിവിൽ പോയ ഇവരെ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെഎസ് സുദർശൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമീപ പ്രദേശങ്ങളിലെ നിരവധി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും ഹിൽപാലസ് പൊലീസ് ഇൻസ്‌പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ടോൾസൺ പി ജോസഫ്, സബ്ബ് ഇൻസ്‌പെക്ടർ രേഷ്മ, എ.എസ്സ്.ഐ രജ്ഞിത്ത് ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു, പോൾമൈക്കിൾ, ബിന്ദു സിഎൽ, അൻസാർ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്ക് സമാന രീതിയിലുള്ളതും, മറ്റ് മോഷണ കേസുകൾ നിലവിലുള്ളതാണ്.
മറുനാടന് മലയാളി ബ്യൂറോ