- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസ് പ്രതി സുജിതിനെതിരെ ഡെൽഹിയിലും അറസ്റ്റ് വാറന്റ്
ആലപ്പുഴ: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ വാരനാട് ലിസ്യു നഗർ സ്വദേശി തറയിൽ വീട്ടിൽ സുജിതിനെതിരെ ഡെൽഹിയിലും അറസ്റ്റ് വാറന്റ്. വിസ വാഗ്ദാനം ചെയ്ത് 1.25 കോടി തട്ടിയ കേസിലാണ് സാകേത് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഡെൽഹിയിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന പത്തനംതിട്ട റാന്നി സ്വദേശി സാമുവേൽ രാജുവിന്റെ പരാതിയിലാണ് ഉത്തരവ്. ഇയാളുടെ കൂട്ടാളിയും ചങ്ങനാശേരിയിൽ ട്രാവൽ ഏജൻസിയിൽ ജോലിചെയ്യുന്നയാൾക്കും അറസ്റ്റ് വാറന്റുണ്ട്.
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്താണ് സജിത്ത് പലരിൽ നിന്നും പണം തട്ടിയത്. പ്രമുഖ ട്രേഡിംങ് കമ്പനികളുടെ വെബ്‌സൈറ്റുകൾ വ്യാജമായി നിർമ്മിച്ച് അതിലെ വാലറ്റിൽ തനിക്ക് കോടികൾ നിക്ഷേപമുണ്ടെന്ന് കാണിച്ചുമായിരുന്നു ഇരകളെ വീഴ്‌ത്തുന്നത്. ആളുകളെ വലയിലാക്കി പണം തട്ടാൻ സുജിത്ത് ഇടനിലക്കാരെയും നിയോഗിച്ചിരുന്നു.ഒരു ലക്ഷം രൂപയ്ക്ക് ഇരുപത്തി അയ്യായിരം രൂപ നിരക്കിലാണ് ഇടനിലക്കാർക്ക് കമ്മീഷനായി നൽകുന്നത്.
തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് കൃത്യമായി ലാഭ വിഹിതം നല്കി വിശ്വാസം നേടിയ ശേഷം കൂടുതൽ തുക തട്ടിയെടുക്കുന്നതാണ് സുജിത്തിന്റെ രീതി.എന്നാൽ വാഗ്ദാനം ചെയ്ത ലാഭ വിഹിതം ലഭിക്കാതെ വരുന്നതോടെ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നിരത്തി ഇരകളെ മടക്കും.
പണം നഷ്ടപെട്ടവർ പരാതി നല്കാൻ സാധ്യതയുള്ളതിനാൽ നിലവിൽ സുജിത്ത് വൈക്കം കേന്ദ്രീകരിച്ചുള്ള ചില തട്ടിപ്പുകാരുടെ സഹായത്തോടെ മേഖലയിലെ ഹോട്ടലുകളിൽ ഇയാൾ മാറി മാറി താമസിച്ചു വരികയാണ്. ഡൽഹിയിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ സുജിത്തിനെതിരെ അവിടെ ലുക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. സുജിത്തിനെ അറസ്റ്റ് ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് പൊലീസ് സംഘം എത്തിയിരുന്നെങ്കിലും ഇയാൾ തന്ത്രപരമായി മുങ്ങുകയായിരുന്നു. സുജിത്തിന്റെ തട്ടിപ്പിന് ഇരയായവർ ആത്മഹത്യയുടെ വക്കിലാണ്.