കോഴിക്കോട്: എസ് ഐയുടെ പേഴ്‌സ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ക്രൈംബ്രാഞ്ച് എസ് ഐ പി വിനോദ് കുമാറിന്റെ പേഴ്‌സ് മോഷ്ടിച്ച കോഴിക്കോട് ഒളവണ്ണ കൊപ്രക്കള്ളി കളത്തിപറമ്പിൽ മുഹമ്മദ് ഫൈസലാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാമനാട്ടുകര എയർപോർട്ട് റോഡിൽ നിർത്തിയിട്ട എസ് ഐയുടെ സ്‌കൂട്ടറിൽ നിന്നാണ് പ്രതി എസ്‌ഐയുടെ പണവും രേഖകളും അടങ്ങിയ പേഴ്‌സ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഘം ഫറോക്ക് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.