- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ പർച്ചേസ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
കൊച്ചി: ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനമായ ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്തു തിരികെ വ്യാജ മൊബൈൽ ഫോണുകൾ കൊടുത്തുപറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി പിടിയിൽ. തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷ് (23) ആണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്.
പ്രതി ഓൺലൈൻ സ്ഥാപനമായ ആമസോൺ മുഖേന വിലകൂടിയ ഫോണുകൾ ഓർഡർ ചെയ്യുകയും ആ ഫോണുകൾ നഗരത്തിന്റെ പല സ്ഥലങ്ങളിൽ നിന്ന് ഡെലിവറി ബോയ്‌സിന്റെ കൈയിൽനിന്ന് വാങ്ങിയതിനു ശേഷം ആയത് കേടാണെന്ന് കമ്പനിക്ക് റിപ്പോർട്ട് ചെയ്തു വീണ്ടും പുതിയത് വാങ്ങുകയുമായിരുന്നു. തുടർന്ന് അതും കേടാണെന്ന് റിപ്പോർട്ട് ചെയ്ത പണം തിരികെ വാങ്ങുകയുമാണ് ചെയ്യുന്നത്.
പ്രതി തിരികെ കൊടുക്കുന്ന മൊബൈലുകൾ വിലകുറഞ്ഞവയും വ്യാജ മൊബൈൽ ഫോണുകളും ആണ്. ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണുകളാണ് ഇയാൾ ഓർഡർ ചെയ്ത് വാങ്ങിയിരുന്നത്. ഓരോ ഇടപാടുകളിൽ നിന്നും പ്രതിക്ക് ലക്ഷങ്ങളുടെ ലാഭമാണ് കിട്ടിയിരുന്നത്. പൊലീസ് തിരിച്ചറിഞ്ഞു എന്ന് അറിഞ്ഞപ്പോൾ തന്നെ ഇയാൾ കൊടൈക്കനാലിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
പൊലീസ് സാഹസികമായി ഇയാളെ പിന്തുടർന്നുവെങ്കിലും രക്ഷപെട്ട് മണ്ണത്തൂർ ഭാഗത്ത് എത്തി. മണ്ണത്തൂർ ഭാഗത്ത് ഉണ്ടെന്നറിഞ്ഞ പൊലീസ് ഇയാളെ തിരഞ്ഞുപിടിച്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് സമാന തരത്തിലുള്ള കേസ്സുകൾ പിറവം വാഴക്കുളം കോതമംഗലം പൊലീസ് സ്റ്റേഷനിലും നിലവിലുണ്ട്,
ഓൺലൈൻ വഴി തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി. ഇയാൾക്ക് മുൻപ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എളമക്കര പൊലീസ് സ്റ്റേഷൻ കോട്ടയം മണർകാട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓൺലൈൻ തട്ടിപ്പിന്റെ കേസുകൾ ഉണ്ട്. കൂടാതെ മണർകാട് പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസും നിലവിലുണ്ട്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദ്ദേശാനുസരണം പുത്തൻകുരിശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് നിഷാദ് മോന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഇൻസ്‌പെക്ടർ വിൻസന്റ് ജോസഫ്, എഎസ്ഐ മനോജ് കെ വി, സി പി ഒ മാരായ രജീഷ്, മനോജ്, ബിബിൻ സുരേന്ദ്രൻ, അബ്ദുൽ റസാക്ക് ,ശ്രീദേവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്