അടൂർ: ഏനാത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു.

കൊല്ലം പരവൂർ ഒഴുകുപാറ ഉണ്ണി നിവാസിൽ ഹരീഷ് (33), ചിറക്കര ഒഴുകുപാറ പോളച്ചിറ കുന്നുവിള വീട്ടിൽ രതീഷ് (30) എന്നിവരെയാണ് ഇന്ന് പുലർച്ചെ 12.30ന് അറസ്റ്റ് ചെയ്തത്.

ഏനാത്ത് ഇൻസ്പെക്ടർ ജി.വിഷ്ണുവിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ പ്രതികൾ സ്‌കൂട്ടറിൽ എത്തുകയായിരുന്നു. പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താൻ വരുന്ന ഭാവത്തിൽ വന്ന് വേഗം കുറച്ചശേഷം മുന്നോട്ട് എടുക്കാൻ ശ്രമിച്ചു. പൊലീസ് പിടിച്ച് നിർത്തി പരിശോധന നടത്തിയപ്പോൾ സീറ്റിനടിയിൽ പേഴ്സിൽ പൊതിഞ്ഞ നിലയിൽ 1.75 ഗ്രാം എംഡിഎംഎയും ചെറിയ പൊതിയിൽ കഞ്ചാവും കണ്ടെത്തി. ഏനാത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി അടൂർ കോടതിയിൽ ഹാജരാക്കി.