- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്റ്റീൽ ബോംബെറിഞ്ഞ സി പി എം പ്രവർത്തകൻ റിമാൻഡിൽ
കണ്ണൂർ: രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന ന്യൂമാഹിയിൽ വീടിന് നേരെ ബോംബെറിഞ്ഞ സി പി എം പ്രവർത്തകൻ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയതിനെ തുടർന്ന് അറസ്റ്റിലായി. ന്യൂ മാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബിജെപി നേതാവ് പായറ്റ സനൂപിന്റെ വീടിന് നേരേ സ്റ്റീൽ ബോംബെറിഞ്ഞ കേസിലാണ് സിപിഎം പ്രവർത്തകൻ് അറസ്റ്റിലായത്. മാഹി ചാലക്കരയില കുഞ്ഞി പറമ്പത്ത് വീട്ടിൽ അരുണിനെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഞായറാഴ്‌ച്ച വൈകുന്നേരം 6.45 നാണ് സംഭവം നടന്നത്. അക്രമം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലാത്തതിനാലാണ് വൻദുരന്തമൊഴിവായത് സ്‌ഫോടനത്തിന്റെ ഉഗ്രശബ്ദം പ്രദേശത്തെ ഞെട്ടിച്ചിരുന്നു. എറിഞ്ഞത് സ്റ്റീൽ ബോംബായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീടിനകത്തെ ടെലിവിഷനും മറ്റുപകരണങ്ങളും തകർന്നിട്ടുണ്ട്.
ന്യുമാഹി സ്റ്റേഷനിലെ എസ്. എച്ച്.ഒ ജിതേഷിന്റെ നേതൃത്വത്തിലാണ് സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ന്യൂമാഹി , കോടിയേരി മേഖലയിൽ ബിജെപി- സിപിഎം സംഘർഷം നിലനിൽക്കുകയാണ് കോടിയേരിൽ രണ്ട് സിപിഎം പ്രവർത്തകരെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ നാല് ബിജെപി പ്രവർത്തകരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.