കൊച്ചി: വില്പനയ്ക്കയെത്തിച്ച ഹാഷിഷ് ഓയിലുമായി യുവാക്കളെ കൊച്ചി സിറ്റി ഡാൻസഫും മരട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു, മരട്, എസ്എൻ റോഡിൽ കരിങ്ങാത്തുരുത്തു വീട്ടിൽ ഹരികൃഷ്ണൻ (22) കലൂർ ദേശാഭിമാനി റോഡിൽ കറുകപള്ളിപ്പറമ്പിൽ ആഷിക് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്നും 528 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു. വില്പനയ്ക്കയാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഡാൻസഫ് ടീമും മരട് പൊലീസും ചേർന്ന് മരടിലുള്ള ഹരികൃഷ്ണന്റെ വീട്ടിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നു പൊലീസ് അനേഷിച്ചു വരുന്നു.

അന്വേഷണ സംഘത്തിൽ കൊച്ചി സിറ്റി ഡാൻസഫ് ടീമും, മരട് എസ്എച്ച്ഒ സാജുകുമാർ, എസ്‌ഐ ലേബിമോൻ, ബാലചന്ദ്രൻ എസ് സി പിഒ രാമാകുമാർ, ജഗദീഷ് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതകളെ റിമാൻഡ് ചെയ്തു.