- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് കിണറിൽ കണ്ടത് മട്ടന്നൂർ സ്വദേശിയായ അദ്ധ്യാപകന്റെ മൃതദേഹം; പ്രദീപ് കുമാറിനെ കാണാതായത് ഈമാസം 22ന്
കാസർകോട്: നഗരത്തിൽ അശ്വിനി നഗറിലെ കിണറ്റിൽ തിങ്കളാഴ്ച രാവിലെ കണ്ട മൃതദേഹം മാന്യയിൽ നിന്ന് കാണാതായ അദ്ധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞു. മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയർ ബേസിക് സ്‌കൂൾ അദ്ധ്യാപകനും മട്ടന്നൂർ വെള്ളിയാംപറമ്പ് സ്വദേശിയുമായ ടി.വി. പ്രദീപ് കുമാർ (51) ആണ് മരിച്ചത്.
കെ.പി.എസ്.ടി.എ നേതാവ് കൂടിയായ പ്രദീപ് മാന്യയിലാണ് താമസിക്കുന്നത്. ഈ മാസം 22ന് രാവിലെ 11 മുതൽ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് കാണാതായ പ്രദീപനാണ് മരിച്ചതെന്ന് വ്യക്തമായത്. ഭാര്യ: രമ്യ കരിവെള്ളൂർ (അദ്ധ്യാപിക). മകൾ: ദേവനന്ദ (വിദ്യാർത്ഥിനി). പരേതനായ അമ്പു നായർ-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഹരീന്ദ്രൻ, സന്തോഷ്, ഷീല, ശാന്ത.
Next Story