- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗനവാടികളിൽ വിതരണം ചെയ്യാനുള്ള അമൃതം പൊടിയിൽ ചത്ത പല്ലി; പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടതിനെ തുടർന്ന് നിർമ്മാണ യൂണിറ്റ് പൂട്ടി
ചെങ്ങന്നൂർ:അംഗനവാടികളിൽ കുട്ടികൾക്കായി വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.അമൃതം പൊടിയുടെ അരക്കിലോ പായ്ക്കറ്റിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ യൂണിറ്റ് പൂട്ടി.മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി പാവുക്കര രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന 171ാം നമ്പർ അംഗൻവാടി വഴി വിതരണം ചെയ്ത അമൃതം പൊടിയുടെ പായ്ക്കറ്റിലായിരുന്നു അവശിഷ്ടം കണ്ടെത്തിയത്.
ഓഗസ്റ്റ് മാസത്തിൽ പായ്ക്ക് ചെയ്ത പായ്ക്കറ്റിലായിരുന്നു പൊടിക്കൊപ്പം പല്ലിയം കടന്നുകൂടിയത്.മാന്നാർ പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂനിറ്റിന്റെ കുട്ടമ്പേരൂർ മുട്ടേൽ ജങ്ഷന് സമീപത്തെ ഉൽപാദന കേന്ദ്രമാണ് പൂട്ടിയത്.പാവുക്കര ചിത്രഭവനത്തിൽ ആദർശ് എം. കൃഷ്ണന്റെ മകൻ അഥർവിന് ലഭിച്ച അമൃതംപൊടിയിലാണ് പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
Next Story




