- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ ക്ഷേത്രക്കുളത്തിലേക്ക് തെന്നിവീണു; 17കാരന് ദാരുണാന്ത്യം
തൃശൂർ: അയ്യന്തോളിൽ പതിനേഴുവയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗറിൽ താമസിക്കുന്ന വല്ലച്ചിറ വീട്ടിൽ സുരേന്ദ്രന്റെ മകൻ 17 വയസുള്ള സിദ്ധാർത്ഥ് ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്ക് അയ്യന്തോൾ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം.പടിക്കെട്ടിൽ നിന്നും സിദ്ധാർത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാർത്ഥ് വെള്ളത്തിൽ വീണതുകണ്ട് സുഹൃത്തുക്കൾ കുളത്തിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ചളിയും പുല്ലും നിറഞ്ഞ കുളമായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമായിരുന്നു. തുടർന്ന് തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി രാവിലെ എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്.
Next Story



