വണ്ണപ്പുറം: മീനുളിയാൻ പാറയ്ക്ക് സമീപം തട്ടേകണ്ണിയിൽ കുരുമുളക് പറിക്കുന്നതിനിടെ കർഷകൻ മരത്തിൽ നിന്ന് വീണ് മരിച്ചു. വണ്ണപ്പുറം ഓടിയപാറ തൊട്ടിയിൽ തങ്കപ്പൻ(75)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-നായിരുന്നു അപകടമുണ്ടായത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ.