പാലക്കാട്: മരം വെട്ടുന്നതിനിടെ കാൽ വഴുതി വൈദ്യുത ലൈനിലേക്ക് വീണ് ഷോക്കേറ്റ് യുവാവ് മരിച്ചു. ചുള്ളിമട സ്വദേശി വിജയ് (42) ആണ് മരിച്ചത്. ഷോക്കേറ്റ ഉടൻ തന്നെ മരണം സംഭവിച്ചു. മൃതദേഹം മരത്തിൽ തന്നെയായിരുന്നു. ഫയർ ഫോഴ്‌സെത്തിയാണ് മൃതദേഹം താഴേക്ക് ഇറക്കിയത്.

ഇത്തരം ജോലികളിലേർപ്പെടുന്നവർ സുരക്ഷാമുൻകരുതൽ തേടണമെന്നും, ജാഗ്രത പാലിക്കണമെന്നും ഈ ദാരുണസംഭവവും ഓർമ്മപ്പെടുത്തുന്നു.