- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബറിലെ റേഷൻ വിതരണം ജനുവരി 5വരെ നീട്ടി; 7 ജില്ലകൾ വീതമുള്ള ക്രമീകരണം ജനുവരി മുഴുവൻ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷൻ കടകൾ 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുന്ന ക്രമീകരണം ജനുവരി മുഴുവൻ തുടരും.ഇ പോസ് നെറ്റ്വർക്കിലെ തകരാർ മൂലം ശനിയാഴ്ചയും പലയിടത്തും റേഷൻ വിതരണം മുടങ്ങിയിരുന്നു.
സംസ്ഥാന സർക്കാർ, ഓതന്റിക്കേഷൻ യൂസർ ഏജൻസി, ഓതന്റിക്കേഷൻ സർവീസ് ഏജൻസി, യുഐഡിഎഐ എന്നിങ്ങനെ നാലു സെർവറുകൾ ഒരുമിച്ചു കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴാണു ഇ പോസ് സംവിധാനം സുഗമമായി പ്രവർത്തിക്കുന്നത്.
സംവിധാനത്തിന്റെ ഭാഗമായി റേഷൻ കടകളിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളിൽ വിരൽ അമർത്തുമ്പോൾ ബയോ മെട്രിക് വിവരശേഖരണം നടത്തി കാർഡ് ഉടമയെ തിരിച്ചറിഞ്ഞാൽ മാത്രമേ റേഷൻ സാധനങ്ങൾ നൽകാനാകൂ.
മറുനാടന് മലയാളി ബ്യൂറോ
Next Story