- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപിക 137-ാം വാർഷികാഘോഷ സമാപനവും പുരസ്‌കാര സമർപ്പണവും ഇന്ന് അങ്ങാടിക്കടവിൽ; സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിക്കും; മുഖ്യാതിഥിയായി സിനിമാ താരം ആർ ശങ്കർ; വിവിധ രംഗങ്ങളിൽ ശോഭിച്ച പ്രതിഭകളെ ആദരിക്കും
ഇരിട്ടി: മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക അതിന്റെ ദൗത്യം നിറവേറ്റി കൊണ്ട് ഇന്നും സജീവമായി മുന്നോട്ടു പോകുകയാണ്. 137ാം വാർഷികത്തിന്റെ നിറവിലാണ് പത്രം. 137-ാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനവും പുരസ്‌കാര സമർപ്പണവും ഇന്ന് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ അങ്ങാടിക്കടവിൽ നടക്കും. പരിപാടികളുടെ ഉദ്ഘാടനം അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളജ് കൺവൻഷൻ സെന്ററിൽ ഉച്ചകഴിഞ്ഞ് 3.30 ന് സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും.
തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ദീപിക 137-ാം വാർഷിക പ്രത്യേക പതിപ്പ് പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. ദീപിക മാനേജിങ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് ആമുഖപ്രസംഗം നടത്തും. ചലച്ചിത്രതാരം ശങ്കർ മുഖ്യാതിഥിയായിരിക്കും.
സണ്ണി ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കിയാൽ മാനേജിങ് ഡയറക്ടർ സി. ദിനേശ് കുമാർ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർമാരായ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, ഡെന്നി തോമസ് വട്ടക്കുന്നേൽ, ബെന്നി വാഴപ്പള്ളിൽ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ജില്ലാ പഞ്ചായത്തംഗം ലിസി ജോസ്, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ, കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി രവീന്ദ്രൻ പൊയിലൂർ, കണ്ണൂർ ദീപിക മാർക്കറ്റിങ് കോ-ഓർഡിനേറ്റർ ഫാ. അനൂപ് ചിറ്റേട്ട്, ദീപിക കണ്ണൂർ അസി. ജനറൽ മാനേജർ (മാർക്കറ്റിങ്) ജോസ് ലൂക്കോസ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. കണ്ണൂർ ദീപിക റസിഡന്റ് മാനേജർ ഫാ. മാത്യു വലിയപറമ്പിൽ സ്വാഗതവും ദീപിക ഇരിട്ടി ഏരിയ ബിസിനസ് മാനേജർ ജിജോ മാത്യു നന്ദിയും പറയും.
ചടങ്ങിൽ സാമൂഹിക-വിദ്യാഭ്യാസ-കാർഷിക-വ്യവസായ മേഖലകളിൽ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പുരസ്‌കാരം നൽകി ആദരിക്കും. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഗോകുലം ഗോപാലൻ (ദീപിക ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്), പുളിക്കാംപുറത്ത് ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രൊപ്രൈറ്റർ ബിജോയ് പി. ജോസഫ് (ദീപിക യംഗ് ബിസിനസ്‌മെൻ അവാർഡ്), തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ (ദീപിക മാനവശ്രേഷ്ഠ അവാർഡ്), അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളജ് (ദീപിക അക്കാദമിക്ക് എക്‌സലൻസ് അവാർഡ്), ഇമ്മാനുവൽ സിൽക്സ് (ദീപിക മോസ്റ്റ് പോപ്പുലർ ബ്രാൻഡ് അവാർഡ്), തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് പൊട്ടങ്കൽ (ദീപിക സോഷ്യൽ ഡെവലപ്‌മെന്റ് അവാർഡ്), മൺസൂൺ മഷ്റൂംസ് മാനേജിങ് ഡയറക്ടർ രാഹുൽ ഗോവിന്ദ് (ദീപിക അഗ്രി എന്റർപ്രണർ അവാർഡ്), നിർമലഗിരി കണ്ടംകുന്ന് ഗ്രേസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. എ.ജോസഫ് (ദീപിക ബെസ്റ്റ് ഡോക്ടർ അവാർഡ്), ആസ്റ്റർ മിംസ് കണ്ണൂർ എന്നീ വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ആദരിക്കുന്നത്.
കണ്ണൂർ ദീപിക സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിലും ദീപിക തലശേരി റിപ്പോർട്ടർ നവാസ് മേത്തറും അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. തുടർന്ന് കലാസന്ധ്യയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
മറുനാടന് ഡെസ്ക്