- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ഇന്നും നാളെയും പ്രൈമറി സ്‌കൂളുകൾക്ക് അവധി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇന്നും നാളെയും പ്രൈമറി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ-സ്വകാര്യ സ്‌കൂളുകൾക്ക് അവധി ബാധകമാണ്. അവശ്യവിഭാഗത്തിൽപ്പെടാത്ത പൊളിക്കൽ-നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. രാജ്യ സുരക്ഷ, റെയിൽവേ, മെട്രോ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.
അതേസമയം മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികൾ ഡൽഹി സർക്കാർ നടപ്പാക്കി തുടങ്ങിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നയിടങ്ങളിൽ എഞ്ചിനീയർമാർ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഇറക്കുന്നത് കുറയ്ക്കണമെന്നും സർക്കാർ അറിയിപ്പ് നൽകി.
ഇലക്ട്രിക് - സിഎൻജി വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാനും മെട്രോ സർവീസുകളെ ആശ്രയിക്കാനും നിർദ്ദേശം ഉണ്ട്. ഹോട്ടലുകളിലും മറ്റും വിറകും കൽക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകളും ഉപയോഗിക്കുന്നതിൽ നിരോധനമുണ്ട്.