- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാറ്റൂർ സന്ദർശനത്തിനെന്ന് പറഞ്ഞ് മുറിയെടുത്തു; നേരം പുലർന്നിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് ക്ലീനിങ് ജീവനക്കാരൻ എത്തുമ്പോൾ കണ്ടെത്തുന്നത് അനക്കമറ്റനിലിയിൽ; മരിച്ചത് ദേവികുളം മുൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൈമോൻ ജോസഫ്
കാലടി;മലയാറ്റൂർ സന്ദർശനത്തിനെന്ന് പറഞ്ഞ് മുറിയെടുത്തു. പിറ്റേന്ന് നേരം പുലർന്നിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് ക്ലീനിങ് ജീവനക്കാരൻ എത്തുമ്പോൾ കണ്ടെത്തുന്നത് അനക്കമറ്റനിലിയിൽ.ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോൾ സ്ഥിരീകരിച്ചത് മരണം. ദേവികുളം മുൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇടുക്കി ബഥേൽ കൽക്കൂന്തൽ ഇടയടത്ത് വീട്ടിൽ ഷൈമോൻ ജോസഫിന്റെ(43)ന്റെ മരണത്തെക്കുറിച്ച് കാലടയിലെ അമ്മ റസിഡൻസ് ജീവനക്കാരൻ പൊലീസിന് നൽകിയിട്ടുള്ള വിവരം ഇങ്ങിനെ.ഇന്നലെ രാവിലെയാണ് ഹോട്ടലിലെ മുറയിൽ ഷൈമോനെ അവശനിലയിൽ കണ്ടെത്തിയത്.ശിനിയാഴ്ചയാണ് ഷൈമോൻ ഇവിടെ മുറിയെടുത്തത്.
മലയാറ്റൂർ പള്ളിയിൽ പോകുന്നതിനായി എത്തിയതാണെന്നാണ് മുറിയെടുക്കുമ്പോൾ ഹോട്ടൽ ജീവനക്കരാനോട് പറഞ്ഞിരുന്നത്.ഇന്നലെ രാവിലെ 10 മണിയായിട്ടും മുറി അടഞ്ഞുകിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവിരിൽ ഒരാൾ കതകിൽ മുട്ടിയെങ്കിലും തുറന്നില്ല.ചെറുതായി തള്ളിയപ്പോൾ കതക് തുറന്നു. ഈ സമയം ഷൈമോൻ ബെഡ്ഡിൽ കിടക്കുന്ന നിലയിലായിരുന്നു.പലവട്ടം വിളിച്ചിട്ടും പ്രതികരിച്ചില്ല.ഉടൻ ഹോട്ടൽ ജീവനക്കാർ അങ്കമാലി എൽ എഫ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇവിടുത്തെ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.ഭാര്യ അനു (സിവിൽ പൊലീസ് ഓഫീസർ ,ഇടുക്കി)ഒരു മകളുണ്ട്.പൈനാവ് സർക്കാർ കോട്ടേർസിലായിരുന്നു താമസം.
ജലസേചന വകുപ്പ് മുഖേന കർഷകർക്ക് അനുവദിക്കുന്ന കുളത്തിന്റെ കരാറുകാരനിൽ നിന്നും കാലാവധി നീട്ടി നൽാകമെന്നും ഇതുസംബന്ധിച്ച മിനിട്സ് വ്യാജമായി ചമയ്ക്കാമെന്നും വിശ്വസിപ്പിച്ച് രാജാക്കാട് സ്വദേശീയിൽ നിന്നും 25000 രൂപ കൈക്കുലി വാങ്ങിയ സംഭവത്തിൽ ഷൈമോനെവിജിലൻസ് അറസ്റ്റുചെയ്തിരുന്നു. കൈക്കൂലി കേസിൽ ഉദ്യോഗസ്ഥർ ഒത്തുകളിച്ച് തന്നെ മനപ്പൂർവ്വം പെടുത്തിയതാണെന്ന് ഷൈമോൻ അടുപ്പക്കാരോടും വീട്ടുകാരോടും വെളിപ്പെടുത്തിയിരുന്നു.പണം തന്റെ പോക്കറ്റിൽ നിക്ഷേപിച്ച ശേഷം കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയായിരുന്നെന്നുമാണ് ഷൈമോൻ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നത്.
കേസിൽ ഉൾപ്പെട്ടതും കടബാദ്ധ്യതകളും മൂലം ഷൈമോൻ മാസീകമായി തകർന്ന നിലയിലായിരുന്നെന്നാണ് ഉറ്റവരിൽ നിന്നും പൊലീസ് ലഭിച്ചിട്ടുള്ള വിവരം.മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നാണ് കാലടി പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
മറുനാടന് മലയാളി ലേഖകന്.