- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ക്രൈംബ്രാഞ്ചിന്റെ ആരോപണം; പ്രോസിക്യൂഷൻ വാദങ്ങൾ ഹൈക്കോടതിയും മുഖവലിയ്ക്കെടുത്തില്ല; നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; നടന് താൽകാലികാശ്വാസം
കൊച്ചി: നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. നടി ആക്രമിച്ച കേസിലായിരുന്നു ഈ ഓഫീൽ. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സർക്കാരിന്റെ ഹർജിയിൽ വിധി പറഞ്ഞത്. തങ്കമണി സിനിമ റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വിധി എല്ലാ അർ്ത്ഥത്തിലും ദിലീപിന് ആശ്വാസമാണ്.
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ ആവശ്യം തള്ളുന്നത്.
വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായി ഹർജിയിൽ പറയുന്നുണ്ടായിരുന്നു. മാത്രമല്ല, ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണ കോടതി ഹർജി തള്ളിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആരോപണം. ഇത് ഹൈക്കോടതിയിലും വിലപ്പോയില്ല.
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് കൈമാറാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നടിയുടെ ഹർജിയിലായിരുന്നു ഉത്തരവ്. പകർപ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ