- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസിന്; സർക്കാരിന്റെ ശുപാർശ ഗവർണർ തള്ളി; കീഴ് വഴക്കം തെറ്റിച്ച് രാജ്ഭവന്റെ ഉത്തരവ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസിന് നൽകി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ഡോ.സിസ.
സർക്കാർ ശുപാർശ തള്ളിയാണ് രാജ്ഭവന്റെ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബിടെക്, എംടെക് എന്നിവ പൂർത്തിയാക്കിയ സിസ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കെടിയു വിസിയുടെ താൽക്കാലിക ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. സാങ്കേതിക സർവകലാശാലയുടെ പുതിയ വിസിയെ തെരഞ്ഞെടുക്കാൻ ഗവർണർ സേർച്ച കമ്മിറ്റി രൂപീകരിക്കണം. അതുവരെയാണ് താൽക്കാലിക നിയമനം.
മറ്റു വിസിമാർക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ആണ് സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർ താൽക്കാലിക നിയമനം നൽകേണ്ടത്. എന്നാൽ ഈ കീഴ് വഴക്കം തെറ്റിച്ചാണ് രാജ്ഭവന്റെ ഉത്തരവ്. വൈസ് ചാൻസലർ ആയിരുന്ന ഡോ. രാജശ്രീയെ യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പുറത്താക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ