- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ നടുക്കി രണ്ടു സ്ഥലത്തുണ്ടായ മുങ്ങി മരണത്തിൽ നാലു മരണം
തൃശ്ശൂർ: കേരളത്തെ നടുക്കി രണ്ടു സ്ഥലത്തുണ്ടായ മുങ്ങി മരണത്തിൽ നാലു മരണം. പന്തല്ലൂരിൽ കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ പഴുന്നന സ്വദേശി അഷ്‌കറിന്റെ മക്കളായ ഹസ്നത്ത് (13), മഷിദ (9) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. തവനൂരിലായിരുന്നു മറ്റൊരു ദുരന്തം. അവിടേയും സഹോദരങ്ങളാണ് മരിച്ചത്.
ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായാണ് കുട്ടികൾ പന്തല്ലൂരിലെത്തിയത്. വയലിന് മധ്യത്തിലായുള്ള കുളത്തിൽ കാൽ കഴുകാനായി ഇറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അപകടം ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവർ ഇവരെ കരയ്ക്കുകയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛനൊപ്പമാണ് ഇവർ കുളത്തിന് അടുത്തെത്തിയത്.
തവനൂരിൽ അശ്വിനും ആയൂർ രാജും ആണ് മരിച്ചത്. കോളേജ് അദ്ധ്യാപികയുടെ മക്കളാണ്. കോഴിക്കോട് സ്വദേശികളായ കുട്ടികൾ അമ്മയുടെ കോളേജിന് അടുത്തുള്ള വീട്ടിൽ എത്തിയതാണ്. ഫുട്‌ബോൾ കളിച്ചശേഷം പുഴയിൽ എത്തിയതാണ്. ഇതിനിടെ ഒഴുക്കിൽ പെട്ടു. അശ്വിനേയും ആയുർരാജിനേയും രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന കുട്ടികൾ ശ്രമിച്ചെങ്കിലും നടന്നില്ല.



