- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് ചികിത്സയിലിരിക്കേ മരിച്ചു; മരിച്ചത് കാഞ്ഞിരോട് സ്വദേശി മുനീസ്
കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെ അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ ഒഴുക്കിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരോട് കൊട്ടാണിചേരി എച്ചൂർ - കോട്ടം റോഡ് സ്വദേശി മുനീസ്(24)ആണ് കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കാഞ്ഞിരോട് തണൽ വളണ്ടിയറും സന്നദ്ധ പ്രവർത്തകനുമാണ് മരണമടഞ്ഞ മുനീസ്.
ഖബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നിട് നടത്തും. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.മുണ്ടേരി സ്വദേശികളായ രണ്ടു യുവാക്കളാണ് കടലിൽ പെട്ടിരുന്നത്. അഴീക്കൽ കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ട രണ്ടുപേരെയും കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നുകൂടെയുണ്ടായിരുന്ന സൃഹുത്ത് തൈസീർ ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ കണ്ണൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പയ്യാമ്പത്തും കർണാടക സ്വദേശിയായവിദ്യാർത്ഥി കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ഇതിനു ശേഷം പയ്യാമ്പലം പള്ളിയാംമൂല സ്വദേശിയായ യുവാവും കടലിൽകുളിക്കുന്നതിനിടെ മുങ്ങിമരിച്ചിരുന്നു. തിരക്കേറിയ ബീച്ചുകളിൽ ഹോംഗാർഡുകളെ ആവശ്യത്തിന് നിയോഗിക്കാത്തതും മുന്നറിയിപ്പില്ലാതെ വിനോദസഞ്ചാരികൾ അപകടകരമായ സ്ഥലങ്ങളിൽ ഇറങ്ങുന്നതും ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.