- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനക്കയം ഭാഗത്ത് പെരിയാറിൽ ഒഴുക്കിൽപ്പെട്ട വരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ വിഫലം; ഒരാളെ നാട്ടുകാർ രക്ഷപെടുത്തി; നാളെ വീണ്ടും തിരച്ചിൽ തുടരും
കോതമംഗലം:കുട്ടമ്പുഴ, ആനക്കയം ഭാഗത്ത് പെരിയാറിൽ ഒഴുക്കിൽപ്പെട്ട വരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ വിഫലം. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് കുളിക്കാനിറങ്ങിയ ച്ചിയിൽ നിന്നുള്ള വിനോദ യാത്ര സംഘത്തിലെ 3 പേർ ഇവിടെ ഒഴുക്കിൽപ്പെട്ടത്. ഇവരിൽ ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. മറ്റ് രണ്ടുപേരെ കണ്ടെത്താൻ ഫയർഫോഴ്‌സും, പൊലീസും നാട്ടുകാരും ചേർന്ന് നടത്തിവന്നിരുന്ന തിരച്ചിൽ 5 മണിയോടെ നിർത്തി.
പുഴയിൽ അടിയൊഴുക്ക് ശക്തമായതിനെത്തുടർന്നുള്ള അപകട ഭീഷിണി കണക്കിലെടുത്താണ് തിരച്ചിൽ അവസാനിപ്പിച്ചത്.നാളെ രാവിലെ വീണ്ടും തിരച്ചിൽ തുടരും .
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയിൽ നിന്നുള്ളവരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത് ഫോർട്ടു കൊച്ചി നസ്രത്ത് സ്വദേശി കളായ പീറ്റർ, വൈശാഖ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.
ഒഴുക്കിൽപ്പെട്ട ഇവരുടെ സുഹൃത്ത് ഷിജുവിനെ വഞ്ചിക്കാരൻ രക്ഷപെടുത്തു കയായിരുന്നു. ഉച്ചക്ക് 2 മണിയോടടുത്തായിരുന്നുന്നു സംഭവം . ഇവിടെ പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. അപായ സൂചന നൽകി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് വക വയ്ക്കാതെ വിനോദ സഞ്ചാരികൾ പുഴയിൽ ഇറങ്ങുന്നതാണ് ദുരന്തിന് കാരണമാവുന്നത്.
മറുനാടന് മലയാളി ലേഖകന്.