- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേരി മയക്കുമരുന്ന് കടത്ത്; ഒന്നാം പ്രതിക്ക് നാലരവർഷം കഠിനതടവും 45,000 രൂപ പിഴയും
മഞ്ചേരി: മയക്കുമരുന്ന് കടത്ത് കേസ് ഒന്നാം പ്രതിക്ക് നാലരവർഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. എടവണ്ണ ചെമ്പക്കുത്ത് അരയിലകത്ത് റിദാൻ ബാസിലിനെയാണ് (28) മഞ്ചേരി നാർക്കോട്ടിക് സ്പെഷ്യൽ കോടതി ശിക്ഷ ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. രണ്ടാം പ്രതി മമ്പാട് പൊങ്ങല്ലൂർ പൊയിലിൽ വീട്ടിൽ ഷമീമിനെ (26) കോടതി വിട്ടയച്ചു.
2021 മാർച്ച് 14നാണ് കേസിന് ആസ്പദമായ സംഭവം. കൊണ്ടോട്ടി കൊളത്തൂർ എയർപോർട്ട് റോഡിൽവെച്ച് വാഹനപരിശോധനിക്കിടെ ഇവർ സഞ്ചരിച്ച ഥാർ ജീപ്പിൽ നിന്നും 15.5 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി. ഇതിനിടെ രണ്ടാം പ്രതി ഷമീം ഓടിരക്ഷപ്പെട്ടു. എൻഡിപിഎസ് നിരോധിത നിയമ പ്രകാരം ഇവരെ പ്രതികളാക്കി കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയുകയായിരിന്നു. പൊലീസ് ഇൻസ്പെക്ടറയിരുന്ന പി ചന്ദ്രമോഹനനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൾ സത്താർ തലാപ്പിൽ ഹാജരായി.