- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരാനിൽ വൻ മയക്കുമരുന്ന് വേട്ട; ആഡംബര കാറുകളിൽ കടത്തിയത് 3.75 കോടിയുടെ മയക്കുമരുന്ന്
തൃശ്ശൂർ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന മൂന്നേമുക്കാൽ കോടി രൂപ വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവുമാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരെ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും പീച്ചി പൊലീസും ചേർന്ന് പിടികൂടി. രണ്ടുലക്ഷം രൂപയും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 1:30-നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
Next Story