- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം നഗരത്തിൽ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം; ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റു
കോതമംഗലം: നഗരമധ്യത്തിൽ മയക്ക് മരുന്ന് മാഫിയയുടെ ആക്രമണം. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മയക്ക് മരുന്ന് മാഫിയ സംഘം അക്രമാസക്തരായി സംഘടന പ്രവർത്തകരെ ആക്രമിക്കുകയായിരുന്നെന്ന് നേതാക്കൾ അറിയിച്ചു.
ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയറ്റംഗം കോതമംഗലം ആറ്റുപുറം വിനു വർഗീസ് (27) എസ്എഫ്‌ഐ ഏരിയ സ്റ്റുഡന്റ് വിജിലൻസ് സ്‌ക്വാഡംഗങ്ങളായ വെണ്ടുവഴി ചേരിക്കമോളയിൽ കശ്യപ് സി ബാലൻ (24) പുന്നേക്കാട് കദളിപ്പറമ്പിൽ ബേസിൽ എൽദോസ് (24) എന്നിവരെയാണ് ആക്രമിച്ചത്.
മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിക്കുഴി സ്വദേശികളായ അജിംസ് (35) അനസ് (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പകൽ ബസ് സ്റ്റാന്റ് പരിസരങ്ങളിൽ മയക്കുമരുന്നുമാഫിയകളുടെ വിളയാട്ടമാണ്. ഇവരുടെ ശല്യമൂലം യാത്രക്കാരും കച്ചവടക്കാരും പൊറുതിമുട്ടിയിരിക്കുകയാണന്ന് ആക്ഷേപമുണ്ട്. നഗരത്തിൽ മയക്കുമരുന്ന് ഉപയോഗവും വിപണനവും നടത്തുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ ,എസ്എഫ്‌ഐ കോതമംഗലം ബ്ലോക്ക് - ഏരിയ കമ്മിറ്റികൾ ആവശ്യപ്പെട്ടു
മറുനാടന്‍ മലയാളി ലേഖകന്.