- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഇ സിഗരറ്റിന് വില 2500 രൂപ! തൃശ്ശൂരിൽ ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി; വിവരം പുറത്തുവന്നത് സ്കൂൾ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ
തൃശ്ശൂർ: തൃശ്ശൂരിൽ ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി. നഗരത്തിലെ പ്രധാന സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷകർത്താക്കൾ പരിശോധിച്ചപ്പോഴായിരുന്നു വിവരം പുറത്തുവന്നത്. പിന്നീട് ലഭിച്ച വിവരം സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടിയത്. ഒന്നിന് 2500 രൂപ നിരക്കിലാണ് ഇ-സിഗരറ്റുകൾ സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തിയിരുന്നത്.
എല്ലാ തരത്തിലുള്ള ഇ-സിഗരറ്റുകളും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും, വിൽപ്പന നടത്തുന്നതും കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. ഒരു വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്. ക്രിസ്തുമസ് - ന്യൂ ഇയർ പ്രമാണിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിലും ലഹരി പാർട്ടികൾക്കിടയിലും വിൽപ്പനയ്ക്കായി എത്തിച്ച ലഹരിയാണ് പൊലീസ് പിടികൂടിയത്.