- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരളസദസ്സിൽ ജനം ഒഴുകിയെത്തും; വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാൻ പ്രതിപക്ഷം ശ്രമിക്കുന്നു: ഇ പി ജയരാജൻ
കണ്ണൂർ: നവകേരളസദസ്സിലേക്ക് 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. നവകേരളസൃഷ്ടിക്കായുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്. ജനക്ഷേമ, വികസന പ്രവർത്തനങ്ങളെ നാടാകെ സ്വാഗതം ചെയ്യുന്നു.
വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാനാകുമോയെന്നാണ് പ്രതിപക്ഷം നോക്കുന്നത്. എഴുന്നേറ്റ് നടക്കാൻപോലും കഴിയാതായ പ്രതിപക്ഷം പിടിച്ചുനിൽക്കാനാണ് വിവാദങ്ങൾക്കുപിറകേ പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നവകേരളസദസ്സിനെത്തുന്ന മന്ത്രിമാർക്ക് യാത്രചെയ്യാൻ ബസ് ഏർപ്പാടാക്കുന്നതിന്റെപേരിൽ ആരോപണമുന്നയിക്കുന്നതും പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്കാണ്. വലിയ പണച്ചെലവും ഗതാഗതക്കുരുക്കും ഒഴിവാക്കാനാണ് ബസ് ഏർപ്പെടുത്തുന്നത്. ബസ് പിന്നീട് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നതിനാൽ സർക്കാരിന് ആസ്തികൂടിയാണ്.
പി അബ്ദുൽഹമീദ് എംഎൽഎയെ കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് നാമനിർദ്ദേശംചെയ്തത് മികച്ച സഹകാരിയെന്നനിലയിലാണ്. എല്ലാവരെയും ഒന്നിച്ചു നിർത്തണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ മുസ്ലിംലീഗിന് കോൺഗ്രസിനെ പേടിക്കേണ്ടകാര്യമില്ല. പേടിക്കാന്മാത്രം ലീഗ് ദുർബലമല്ലെന്നും ഇ പി പറഞ്ഞു.