- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അദീൻ കറുത്ത കണ്ണട ധരിപ്പിച്ചു; രാഷ്ട്രപിതാവിനെ എസ് എഫ് ഐ നേതാവ് അപമാനിച്ചെന്ന് പരാതി; കെ എസ് യുക്കാർ പരാതി നൽകിയത് എടത്തല പൊലീസിന്
കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിച്ചുവെന്ന് പരാതി. എസ്എഫ്ഐ യൂണിറ്റ് നേതാവിനെതിരേയാണ് പരാതി. ആലുവ എടത്തല ഭാരതമാത കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദീൻ നാസറിന് എതിരെ കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ അമീനാണ് പരാതി നൽകിയത്.
കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അദീൻ കറുത്ത കണ്ണട ധരിപ്പിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. എടത്തല പൊലീസിനാണ് പരാതി നൽകിയത്. പൊതുജനമധ്യത്തിൽ രാഷ്ട്രപിതാവിനെ അവഹേളിച്ചതിൽ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം.
Next Story



