തിരുവനന്തപുരം: വിശ്വാസികൾക്ക് ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി. പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപ്പെരുന്നാൾ പകർന്നു നൽകുന്നതെന്ന് ബലിപ്പെരുന്നാൾ സന്ദേശത്തിൽ പിണറായി വിജയൻ പറഞ്ഞു.

നിസ്വാർത്ഥമായി സ്നേഹിക്കാനും മറ്റുള്ളവർക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാൽ മാത്രമേ സമത്വപൂർണ്ണമായൊരു ലോകം സാധ്യമാകു.എല്ലാത്തരം വേർതിരിവുകൾക്കും അതീതമായി നമുക്കൊരുമിച്ച് ബലിപ്പെരുന്നാൾ ആഘോഷിക്കാം.

കേരളത്തെ ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി നിലനിർത്താൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഒമാൻ ഒഴികേയുള്ള ഗൾഫ് രാജ്യങ്ങളിലാണ് ഇന്നാണ് ബലി പെരുന്നാൾ.