- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി റീചാർജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു; കണ്ണൂർ പിലാത്തറിയിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂം കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
കണ്ണൂർ:പിലാത്തറിയിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂം കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം.പിലാത്തറയിലെ റൂട്ട്മാർസ് ട്രേഡേഴ്സ് ഷോറൂമിലാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്.ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി റീചാർജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു തീപിടിക്കുകയായിരുന്നു.ഈസമയം ജീവനക്കാർ ഷോറൂമിനകത്തുണ്ടായിരുന്ന സ്കൂട്ടറുകൾ പുറത്തേക്ക് മാറ്റിയതിനാൽ വൻദുരന്തമൊഴിവായി.ഷോറൂമിനകത്തുണ്ടായിരുന്ന നിരവധി ബാറ്ററികളും മറ്റു ഉപകരണങ്ങളും കത്തിനശിച്ചു.
തീപിടിത്തത്തെ തുടർന്ന് ഷോറൂമിന്റെ ചുമരുകൾക്കും ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.കൂടാതെ ഷോറൂമിന്റെ ചുമരുകൾക്കും നാശനഷ്ടം നേരിട്ടു.മേലെത്തടം മുരളീധരൻ, മഹേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷോറൂം അടുത്തകാലത്താണ് പ്രവർത്തനം തുടങ്ങിയത്. വിവരമറിഞ്ഞ് പയ്യന്നൂർ അഗ്നിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.അസി. സ്റ്റേഷൻ ഓഫീസർ ഒ.സി കേശവൻ നമ്പൂതിരി, ഫയർഫോഴ്സ് മെക്കാനിക്ക് മണിയൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വിശാൽ, സത്യൻ, ജിജേഷ്, ഹോംഗാർഡുമാരായ ഗോവിന്ദൻ, രാജീവൻ എന്നിവരും അഗ്നി ശമന സംഘത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ