- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറി ഇടിച്ചു; വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന ആനയുടെ കൊമ്പറ്റു
തൃശൂർ: ചാവക്കാട് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ആനയ്ക്ക് അപകടത്തിൽ പരുക്ക്. എതിരെ വന്ന ലോറിയിടിച്ച് ആനയുടെ കൊമ്പറ്റു. കുളക്കാടൻ കുട്ടികൃഷ്ണൻ എന്ന കൊമ്പനാണു പരുക്കേറ്റത്. അപകടത്തിനു പിന്നാലെ ലോറി നിർത്താതെ പോയി.
ഉത്സവങ്ങളിൽ സ്ഥിരമായി എഴുന്നള്ളിക്കാറുള്ള കുളക്കാടൻ കുട്ടികൃഷ്ണന് ആരാധകർ ഏറെയാണുള്ളത്.അപകടത്തിൽ കൊമ്പ് എത്രത്തോളം അറ്റുപോയിട്ടുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല. സംഭവത്തിൽ നിർത്താതെ പോയ ലോറിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story