- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാടുകാണി ചുരത്തിൽ കാട്ടാനക്കൂട്ടം കാർ ആക്രമിച്ചു
നിലമ്പൂർ: നാടുകാണി ചുരത്തിൽ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം. ഒരു കാറിന് കേടുപാട് സംഭവിച്ചു. നാടുകാണി തേൻപാറക്ക് സമീപം തകരപ്പാടിയിൽ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. മാധ്യമ പ്രവർത്തകനായ സുനിൽ ബാബുവും കുടുംബവും സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. തലനാരിഴക്കാണ് കുടുംബം വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
അഞ്ച് ആനകളുടെ കൂട്ടമാണ് രാത്രി ചുരം റോഡിലെത്തിയത്. ബലിപ്പെരുന്നാൾ ദിനമായതിനാൽ പതിവിൽ കൂടുതൽ തിരക്ക് ചുരത്തിലുണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് രണ്ട് കാറുകളിലായി തിരികെ വരികയായിരുന്നു സുനിൽ ബാബുവും കുടുംബവും. തകരപ്പാടിയിൽ വെച്ച് കുട്ടിയടങ്ങുന്ന ആനക്കൂട്ടം റോഡിലേക്കിറങ്ങുകയും ഇവരുടെ കാറിന് നേരെ അടുക്കുകയുമായിരുന്നു.
Next Story