മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ എസ്റ്റേറ്റ് കാവൽക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തോൽപ്പെട്ടി പന്നിക്കല്ലിലെ എസ്റ്റേറ്റ് കാവൽക്കാരൻ പന്നിക്കൽ കോളനിയിലെ ലക്ഷ്മണനെ (65) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാണ് ലക്ഷ്മണൻ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിരുനെല്ലി പൊലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.