- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാറ്റൂർ ഇല്ലിത്തോട്ടിലിൽ റബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു; രക്ഷാപ്രവർത്തനം തുടങ്ങി
എറണാകുളം: മലയാറ്റൂർ ഇല്ലിത്തോട്ടിലിൽ റബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു. ഇന്ന് പുലർച്ചയോടെയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണത്. നേരത്തേ കിണറിന് സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചതിനാൽ രക്ഷാപ്രവർത്തനം ഏറെ വൈകിയിരുന്നു.
പിന്നീട് കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് തുരത്തിയതിന് ശേഷമാണ് വനം വകുപ്പ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്. ആനക്കുട്ടിയെ ഇനിയും പുറത്തെത്തിക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.
Next Story