യു ഡി എഫ് എം എല്‍ എമാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും; നിധിയില്‍ കിട്ടുന്ന തുക വയനാടിന് മാത്രമായി ചെലവഴിക്കണം: വി ഡി സതീശന്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വയനാടിന് മാത്രമായി ചെലവഴിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ദുരിതാശ്വാസ നിധിയുടെ കാര്യത്തില്‍ യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ല.
നിധിയിലേക്ക് യു.ഡി.എഫ് എം.എല്‍.എമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും. വയനാടിന്റെ പുനര്‍നിര്‍മാണത്തിന് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവികാലഘട്ടങ്ങളില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി ആലോചിക്കണമെന്നും പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രത്യേകമായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും വി.ഡി. സതീശന് പറഞ്ഞു. ഇത്തരം അപകടങ്ങള്‍ മുന്നില്‍കണ്ടാണ് കെ.റയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെ എതിര്‍ത്തതെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം കാര്യങ്ങളില്‍ യു.ഡി.എഫിന് വ്യക്തമായ പദ്ധതികളുണ്ടെന്നും വ്യക്തമാക്കി.