- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനം; അപേക്ഷ തീയതി നീട്ടി
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ ഡോ. അംബേദ്കർ സെന്റർ ഓഫ് എക്‌സലൻസി (ഡി.എ.സി.ഇ)ന്റെ ആഭിമുഖ്യത്തിൽ എസ്.സി, ഒ.ബി.സി വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 13 വരെ നീട്ടി. സർവ്വകലാശാലയുടെ വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിച്ച് അപേക്ഷിക്കാം.
ഒരു വർഷമാണ് പരിശീലന കാലയളവ്. നൂറ് പേർക്കാണ് പ്രവേശനം. ഇതിൽ 30 ശതമാനം സീറ്റുകൾ പെൺകുട്ടികൾക്കാണ്. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.
50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എസ്.സി വിഭാഗത്തിന് 2023 നവംബർ ഒന്ന് പ്രകാരം 35 വയസ്സും ഒ.ബി.സിക്ക് 32 വയസ്സുമാണ് ഉയർന്ന പ്രായപരിധി. കുടുംബവരുമാനം പ്രതിവർഷം എട്ട് ലക്ഷം രൂപയിൽ കവിയരുത്. സർവകലാശാല നടത്തുന്ന പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.