ദോഹ: ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി കടവനാട് സ്വദേശി ശ്രീജേഷ് പി ഷൺമുഖം (36) ആണ് മരിച്ചത്. ഗൾഫാർ അൽ മിസ്‌നദ് ഗ്രൂപ്പിൽ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററായ ശ്രീജേഷ് ഒരാഴ്ചത്തെ അവധിയിലാണ് നാട്ടിലെത്തിയത്. തിരിച്ച് ഖത്തറിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു മരണം.

ഫെബ്രുവരി അവസാന വാരത്തിലാണ് ശ്രീജേഷ് നാട്ടിൽ എത്തിയിരുന്നത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ദോഹയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ വൈകുന്നേരം ആറ് മണിയോടെ വീട്ടിൽ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 12 വർഷമായി ഗൾഫാർ അൽ മിസ്‌നദ് ഗ്രൂപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. പള്ളിക്കര ഷൺമുഖൻ ആണ് പിതാവ്. മാതാവ് - ശ്രീമതി. ഭാര്യ - അഞ്ജലി. മകൻ - സായി കൃഷ്ണ. സഹോദരങ്ങൾ - അനില, ശ്രീഷ.