- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടിക്കറ്റ് പരിശോധിച്ചു ഫൈൻ ഈടാക്കി: വ്യാജ ടിടിഇ ആർപിഎഫ് പിടിയിൽ
പാലക്കാട്; ടിക്കറ്റ് പരിശോധകനെന്ന വ്യാജേന യാത്രക്കാരിൽ നിന്നും ഫൈൻ ഈടാക്കിയാൾ ആർപിഎഫിന്റെ പിടിയിൽ. പാലക്കാട് തച്ചനാട്ടുകര സ്വദേശി മണികണ്ഠനെയാണ് ആർപിഎഫ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. താംബരം നാഗർകോവിൽ അന്ത്യോദയ എക്സ്‌പ്രസിലായിരുന്നു സംഭവം. ഡിണ്ടിഗൽ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ രഹസ്യ വിവരത്തെ തുടർന്ന് ആർപിഎഫ് സംഘം മണികണ്ഠനെ പിടികൂടുകയായിരുന്നു.
ടിടിഇയുടെ വേഷം ധരിച്ചും വ്യാജ തിരിച്ചറിയൽ കാർഡ് ധരിച്ചുമാണ് ഇയാൾ ട്രെയിനിൽ കയറിയിരുന്നത്. ജനറൽ കോച്ചുകളിലെ യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിച്ചാണ് പിഴ ഈടാക്കിയിരുന്നത്. എന്നാൽ ഇതേ ട്രെയിനിലുണ്ടായിരുന്ന മധുര ഡിവിഷനിലെ സീനിയർ ടിടിഇക്ക് സംശയം തോന്നിയതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ആർപിഎഫ് റെയിൽവേ പൊലീസിനു കൈമാറി.
Next Story