- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിനടുത്ത് എളമ്പേരംപാറയിലും കുറുമാത്തൂരിലും തീപിടുത്തം; 10 ഏക്കറോളം സ്ഥലം നശിച്ചു; അഗ്നി പടരാൻ കാരണത്തിൽ അന്വേഷണം; ചൂടു മൂലമുള്ള സ്വാഭാവിക തീയെന്ന് നിഗമനവും
കണ്ണൂർ: തളിപ്പറമ്പിനടുത്ത് എളമ്പേരംപാറയിലും കുറുമാത്തൂരിലും തീപിടുത്തത്തിൽ 10 ഏക്കറോളം സ്ഥലം കത്തി നശിച്ചു. ഇന്നലെ വൈകുന്നേരം എളമ്പേരം പാറയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 ഏക്കറോളം സ്ഥലത്തെ പുല്ലുകളും വൃക്ഷങ്ങളും പൂർണ്ണമായും നശിച്ചു. തളിപ്പറമ്പിൽ നിന്നും ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ വി സഹദേവന്റെ നേതൃത്വത്തിൽ ആണ് തീ അണച്ചത്.
അഗ്നിശമനസേനയുടെ വാഹനം സ്ഥലത്തെത്താൻ വഴിയില്ലാത്തതിനാൽ നടന്നു പോയാണ് തീ അണച്ചത്. ഇതിനു മണിക്കൂറുകളോളം സമയം എടുത്തു. കുറുമാത്തൂരിൽ അര ഏക്കറോളം സ്ഥലമാണ് കത്ത് നശിച്ചത് പത്തോളം റബ്ബർ മരങ്ങളും ഇവിടെ കത്ത് നശിച്ചു. അടുത്തടുത്തുള്ള സ്ഥലങ്ങളിൽ ഏകദേശം ഒരേ സമയത്താണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. സ്വാഭാവിക തീപിടുത്തം ആണ് എന്നാണ് പ്രാഥമിക നിഗമനം.
കാലാവസ്ഥ വ്യതിയാനം ആയിരിക്കാം തീപിടുത്തത്തിന് കാരണം എന്നാണ് കരുതുന്നത് എന്തിരുന്നാലും പ്രാഥമികമായ അന്വേഷണം തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ വേണ്ടി നടത്തും. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി പ്രതീഷ്, സി അവിനാഷ്, കെ വി അനൂപ്, കെ സജീവൻ, തോമസ് മാത്യു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.