മലപ്പുറം: മലപ്പുറത്തെ കക്കാട്ടെ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇരുനിലകെട്ടിടത്തിൽ വൻ അഗ്‌നിബാധ. മൂന്നുസ്ഥാപനങ്ങൾ പൂർണമായും കത്തിയമർന്നു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന തിരൂരങ്ങാടി സ്വദേശിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മാബ്സ ഓട്ടോ പാർട്സ്, ഹാരിസ് എന്ന വ്യക്തി നടത്തുന്ന കളർ ഫാക്ടറി(പെയിന്റ് ഷോപ്പ്), ആബിദ് ചെറുകോട്ടയിൽ ചേറൂർ വേങ്ങര എന്ന വ്യക്തിയുടെ കാർവിൻ എന്ന സ്ഥാപനവും, മുജീബ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഹൈടെക് വീൽ ആൻഡ് അലൈന്മെന്റ് എന്ന സ്ഥാപനവും തീപിടുത്തത്തിൽ പൂർണ്ണമായി കത്തിയ മർന്നു.

ഇന്നു പുലർച്ചെ 5.48നു മലപ്പുറം ഫയർസ്റ്റേഷൻ നിലയത്തിൽ വിളിച്ചറിയിച്ച പ്രകാരം രണ്ട് വാഹനങ്ങളിലായി യൂണിറ്റ് സംഭവം സ്ഥലത്തെത്തിയാണു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ സമയം താനൂരിൽ നിന്നും എത്തിച്ചേർന്ന ഒരു യൂണിറ്റ് അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ മലപ്പുറവും സംയുക്തമായി ചേർന്ന് തീ അണക്കുവാനായി ശ്രമം തുടങ്ങി. സംഭവത്തിന്റെ ഗൗരവവും മനസ്സിലാക്കി ഉടൻ തന്നെ കോഴിക്കോട് മീൻചന്തയിലും തിരൂരിലും കരുതലോടെ വിളിച്ചറിയിച്ചതിനാൽ അൽപസമയത്തിനുള്ളിൽ മീൻ ചന്തയിൽ നിന്ന് രണ്ട് യൂണിറ്റും തിരൂരിൽ നിന്ന് ഒരു യൂണിറ്റും സംഭവസ്ഥലത്ത് എത്തിച്ചേർന്നു പ്രവർത്തനം ഊർജ്ജിതമാക്കിയതിനാൽ കെട്ടിടത്തിലെ തീ മറ്റിടങ്ങളിലേക്കു പടരാതെയും അവശേഷിച്ച വിലപിടിപ്പുള്ള മെഷിനുകളും പരിസരത്തെ വീടുകളിലേക്കും വ്യാപിക്കാതെ നിയന്ത്രിക്കാനായി.

ഏകദേശം 500 മീറ്റർ ദൂരെയായി ജലസ്രോതസ്സ് ഉണ്ടായിരുന്നതിനാൽ യഥേഷ്ടം ജലം ലഭിക്കുവാൻ ഇടയായതും സേനാംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടി. ഏകദേശം രണ്ടരമണിക്കൂർ പ്രവർത്തനത്തിൽ സേനാം ഗ ങ്ങൾ ഒരേസമയം വെള്ളം പമ്പ് ചെയ്തും ഉചിതമായ രീതിയിൽ ഫോം അടിച്ചും അകത്തെ സാധനങ്ങൾ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയും ആയിരുന്നു തീ പൂർണമായും കെടുത്തിയത്.

രണ്ട് നിലകളുള്ള കെട്ടിടത്തിൽ ആയിരുന്നു തീപിടുത്തം ഉണ്ടായത് സംഭവസ്ഥലത്ത് പൊലീസ് മേധാവികൾ രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ നാട്ടുകാർ എല്ലാവരുടെയും സാന്നിധ്യം ഉണ്ടായിരുന്നു. മലപ്പുറം ജില്ലാ ഫയർ ഓഫീസറുടെ ചുമതല വഹിക്കുന്ന മൂസ വടക്കേതിൽ സംഭവ സ്ഥലത്ത് എത്തിച്ചേർന്ന് സേനാംഗങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. ബിൽഡിങ്ങിനുള്ളിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ചാർജ് സംവിധാനത്തിൽ സ്‌കൂട്ടർ ചാർജ് ചെയ്ത സ്ഥലത്ത് ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാപ്രാഥമിക നിഗമനം.

നാല് സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടത്തിലെ തീപിടുത്തത്തിൽ നഷ്ടം എത്ര ആയി എന്ന് അന്തിമമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ ഇതുവരെ സാധിച്ചിട്ടിട്ടില്ലെങ്കിലും കോടിയോളം രൂപയുടെ നാഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ മുകൾഭാഗം മുഴുവനായും യാതൊരുവിധ സുരക്ഷാ മാനദണ്ഡവും കൂടാതെ വെന്റിലേഷൻ ഒഴിവാക്കി അടച്ചു മൂടി ഷീറ്റ് കൊണ്ട് കവർ ചെയ്തിരുന്നതിനാൽ തീ അതിവേഗം വ്യാപിക്കുന്ന സാഹചര്യവും നിലനിന്നിരുന്നു