- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
പാലക്കാട്: അട്ടപ്പാടിയിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. അട്ടപ്പാടി താവളം മുള്ളി റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്. ഡ്രൈവർ അടക്കം ലോറിയിലുണ്ടായിരുന്നവരെ വനംവകുപ്പ് ആർ.ആർ.ടി സംഘം രക്ഷപ്പെടുത്തി. ആറ് പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
കാട്ടാനയെ തുരത്താൻ പോയി മടങ്ങിയ ആർ.ആർ.ടി സംഘം ലോറിക്ക് തീപിടിക്കുന്നത് കണ്ട് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവരെ ഇറക്കിയ ശേഷം ലോറി മുന്നോട്ടെടുത്ത് തീപിച്ച വൈക്കോൽ കെട്ടുകൾ ഓരോന്നായി റോഡിലേക്ക് തള്ളിയിറക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ലോറിയും കത്തിനശിക്കാതെ സുരക്ഷിതമാക്കാൻ കഴിഞ്ഞു.
Next Story