- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ ഛർദിയെ തുടർന്ന് അഞ്ചു വയസുകാരി മരിച്ചു
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസുകാരി മരിച്ചു. ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഛർദിയെ തുടർന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ആര്യയെ എത്തിച്ചത്. തുടർന്ന് ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും ഛർദി ഉണ്ടാവുകയായിരുന്നു.
തുടർന്ന് വീണ്ടും അതേ ആശുപത്രിയിൽ തന്നെ കൊണ്ടുപോയി. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ അറിയിച്ചു. വണ്ടിപ്പെരിയാറിലെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലാണ്. ഇന്നലെ പകൽ സമയത്ത് മുത്തച്ഛനൊപ്പം കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ വച്ച് ഐസ്ക്രീം കഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
തിരികെ വീട്ടിൽ എത്തിയ ശേഷമാണ് ഛർദി അനുഭവപ്പെട്ടത്.പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് ഡോക്ടർമാർ പറയുന്നു.